യു.എസ് ഓപ്പണ്‍; വന്‍മരങ്ങള്‍ വീഴുന്നു! ഹാലപ്പിനെ വീഴ്ത്തി ടെയ്‌ലര്‍ക്ക് അട്ടിമറി വിജയം

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണില്‍ ക്വിറ്റോവയ്ക്ക് പിന്നാലെ നാലാം സീഡ് സിമോണ ഹാലപ്പും രണ്ടാം റൗണ്ടില്‍ പുറത്തായി. 116-ാം റാങ്കുകാരിയായ ടെയ്ലര്‍ ടൗണ്‍സെന്‍ഡാണ് ഹാലപ്പിനെ വീഴ്ത്തിയത്. മൂന്നുസെറ്റ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ താരം ഹാലപ്പിനെ അട്ടിമറിച്ചത്.

ആദ്യ സെറ്റ് ഹാലപ്പ് അനായാസം ജയിച്ചങ്കിലും രണ്ടാം സെറ്റ് ടെയ്‌ലര്‍ തിരിച്ചു പിടിച്ചു. നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും ഹാലപ്പിന് കാലിടറുകയായിരുന്നു. ഇത് ആദ്യമായായണ് ടെയ്‌ലര്‍ മൂന്നാംറൗണ്ടില്‍ കടക്കുന്നത്. സ്‌കോര്‍: 2-6, 6-3, 7-6.

നേരത്തെ ആറാം സീഡ് പെട്ര ക്വിറ്റോവയും രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ലോക 88-ാം നമ്പര്‍ താരമായ ആന്‍ഡ്രിയ പെറ്റ്‌കോവിച്ചാണ് ക്വിറ്റോവയെ പുറത്താക്കിയത്.

Top