യുഎസ് ഓപ്പണ്‍: ഷറപ്പോവയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി

ന്യുയോര്‍ക്ക്: റഷ്യന്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ കാര്‍ല സുവാരസ് നെവരോയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ താരം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-4, 6-3.

ഉത്തേജക മരുന്ന് പരിശോധനയില്‍ കളിക്കളത്തില്‍ നിന്നു 15 മാസം വിട്ടു നിന്നശേഷം തിരിച്ചെത്തിയ ഷറപ്പോവയ്ക്ക് ഇതേവരെ ഒരു ഗ്രാന്‍സ്‌ളാമിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ചു തവണ ഗ്രാന്‍സ്‌ളാം കിരീടം നേടിയ താരമാണ് ഷറപ്പോവ. 2006ല്‍ യുഎസ് ഓപ്പണ്‍ ജേതാവായ ഷറപ്പോവയ്ക്ക് പിന്നീട് ഗ്രാന്‍സ്‌ളാമിന്റെ നാലാം റൗണ്ടിനപ്പുറവും കടക്കാന്‍ കഴിഞ്ഞില്ല. 2015 വിംബിള്‍ഡണ്‍ സെമിയില്‍ എത്തിയതാണ് ഇതിനു മുമ്പ് ഷറപ്പോവയുടെ മികച്ച ഗ്രാന്‍സ്‌ളാം പ്രകടനം. ഈ വര്‍ഷം ഒരു ഡബ്‌ള്യുടിഎ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കാന്‍ പോലും ഷറപ്പോവയ്ക്കു സാധിച്ചിട്ടില്ല.

Top