യുഎസ് ഓപ്പണ്‍ : സെറീനയും, റാഫേല്‍ നദാലും, ഡൊമിനിക്കും ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ സെറീനയും, റാഫേല്‍ നദാലും, ഡൊമിനിക്ക് തീം എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. നാല്‍പ്പത്തിനാലാം റാങ്കുകാരിയായ കായ കനേപിയെയാണ് സെറീന പരാജയപ്പെടുത്തിയത്. ശക്തമായ മത്സരമായിരുന്ന കനേപി കാഴ്ച വെച്ചത്. കുഞ്ഞിനു ജന്മം നല്‍കിയ ശേഷം വലിയൊരു ഇടവേളയും കഴിഞ്ഞ് സെറീന കോര്‍ട്ടിലെത്തിയത്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും, ഒമ്പതാം നമ്പര്‍ താരം ഡൊമിനിക്ക് തീമും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ജോര്‍ജിയയുടെ നികോളാസ് ബസിലാഷ് വിലിയെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. നാല് സെറ്റുകള്‍ നീണ്ട മത്സരത്തിനൊടുവിലായിരുന്നു നദാല്‍ വിജയിച്ചത്. 6-3 6-3 6-7 6-4. ഡൊമിനിക്ക് തീം ആദ്യമായാണ് യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പ് കെവിന്‍ ആന്‍ഡേഴ്‌സണെയാണ് ടീം പരാജയപ്പെടുത്തിയത്. സ്‌കോര്‍ നില 7-5 6-2 7-6.

Top