യുഎസ് ഓപ്പണ്‍; മൂന്നാം റൗണ്ടില്‍ കടന്ന് സെറീന വില്യംസ്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ അമേരിക്കയുടെ സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ കടന്നു. റഷ്യയുടെ മാര്‍ഗരീത്ത ഗസ്പരിയാനെ പരാജയപ്പെടുത്തിയാണ് സെറീനയുടെ മുന്നേറ്റം.

നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് സെറീന എതിരാളിയെ വീഴ്ത്തിയത്. സ്‌കോര്‍: 6-2 6-4. അടുത്ത റൗണ്ടില്‍ 2017 ലെ ചാമ്പ്യന്‍ സ്ലോണ്‍ സ്റ്റീഫന്‍യസ് ആണ് സെറീനയുടെ എതിരാളി.

Top