യുഎസ് ഓപ്പണ്‍; സെറീന വില്യംസ് രണ്ടാം റൗണ്ടില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ കടന്നു. ക്രിസ്റ്റി ആനിനെയാണ് സെറീന വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7-5, 6-3.

കളത്തില്‍ ഇറങ്ങിയ സെറീന ആദ്യ സെറ്റില്‍ വിയര്‍ത്തെങ്കിലും രണ്ടാം സെറ്റ് അനായാസം സ്വന്തമാക്കി. എന്നാല്‍ സഹോദരി വീനസ് ചെക്ക് താരം കരോളിന മുഷോവയോട് തോറ്റ് പുറത്തായി.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 6-3, 7-5. വീനസ് ആദ്യമായാണ് യുഎസ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്.

Top