പുതുചരിത്രം കുറിക്കാന്‍ സെറീനയ്ക്ക് ഇനി ഒരു വിജയം കൂടി

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണില്‍ ചരിത്രം കുറിക്കാന്‍ ഇനി സെറീന വില്യംസിന് ഒരു വിജയം കൂടി മാത്രം. ഫൈനലില്‍ വിജയിച്ചാല്‍ സെറീനയ്ക്ക് 24 ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് ജീന്‍ കോര്‍ട്ടിന്റെ റെക്കോര്‍ഡ് മറികടക്കാം. കാനഡയുടെ ബിയന്‍ക ആന്‍ഡ്രീസ്‌കുവിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാല്‍ ടെന്നീസില്‍ അതൊരു പുതു ചരിത്രമാകും.

യുക്രൈന്‍ താരം എലിന സ്വിറ്റോളിനയെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്. 37-കാരിയായ സെറീന 2017 സെപ്റ്റംബറില്‍ അമ്മയായ ശേഷം ഇതുവരെ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടില്ല. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കാനഡയുടെ 19-കാരിയെയാണ് സെറീന നേരിടേണ്ടത്.

Top