യുഎസ് ഓപ്പണ്‍; രാജീവ് റാം-ജോ സാലിസ്ബറി സഖ്യത്തിന് പുരുഷ ഡബിള്‍സ് കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വംശജനനായ അമേരിക്കന്‍ താരം രാജീവ് റാമും ബ്രിട്ടീഷ് താരമായ ജോ സാലിസ്ബറിയും.

ഫൈനലില്‍ ബ്രസിലിയന്‍- ബ്രിട്ടീഷ് സഖ്യമായ ബ്രുണോ സോറസ്- ജാമി മുറെ എന്നിവരെയാണ് ഇരുവരും കീഴടക്കിയത്.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് റാം – ജോ സഖ്യം മത്സരം പിടിച്ചത്. സ്‌കോര്‍: 3-6, 6-2, 6-2. ആദ്യ സെറ്റ് കൈവിട്ടതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ വിജയിച്ചായിരുന്നു ഇരുവരും കിരീടത്തിലേക്ക് കുതിച്ചത്.

 

 

Top