യുഎസ് ഓപ്പണ്‍; നവോമി ഒസാക്ക സെമി ഫൈനലില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നാലാം സീഡും മുന്‍ജേതാവുമായ നവോമി ഒസാക്ക സമി ഫൈനലില്‍ പ്രവേശിച്ചു. അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ജപ്പാന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-3,6-4.

മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയ ഒസാക്ക എതിരാളിയെ മൂന്നു തവണ ബ്രേക്ക് ചെയ്യുകയും ഏഴു എയ്‌സുകള്‍ ഉതിര്‍ക്കുകയും ചെയ്തു. മൂന്നാം ഗ്രാന്‍സ്ലാം ലക്ഷ്യമിടുന്ന ഒസാക്കയ്ക്ക് മുന്നില്‍ ഷെല്‍ബി റോജേഴ്‌സിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

മത്സരം ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്നു. സെമിഫൈനലില്‍ അമേരിക്കന്‍ താരമായ 28-ാം സീഡ് ജെന്നിഫര്‍ ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി.

Top