യുഎസ് ഓപ്പണ്‍; ഇന്ത്യയുടെ സുമിത് നഗാല്‍ പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ സുമിത് നഗാല്‍ പുറത്തായി. രണ്ടാം റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ താരം ഡൊമിനിക് തീമാണ് സുമിത് നാഗലിനെ പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍: 6-3, 6-3, 6-2. ഡൊമനീക് തീം അടുത്ത റൗണ്ടില്‍ മാരിന്‍ സിലിച്ചിനെ നേരിടും.

ഏഴു വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ താരം യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സിന്റെ രണ്ടാം റൗണ്ടില്‍ കളിക്കാനിറങ്ങിയത്.

Top