യുഎസ് ഓപ്പണ്‍; ആദ്യ ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കി ഡൊമിനിക് തീം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗത്തിലെ കലാശ പോരാട്ടത്തില്‍ ടൈബ്രേക്കറിലൂടെ കിരീടം സ്വന്തമാക്കി ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. തീമിന്റെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണിത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവറേവിനോട് ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഡൊമിനിക് തീം തിരിച്ചുവരവ് നടത്തിയത്.

71 വര്‍ഷത്തിന് ശേഷം ഫൈനലില്‍ ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷം തിരിച്ചു വന്ന് യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ വ്യക്തി കൂടിയാണ് ഡൊമിനിക് തീം. സ്‌കോര്‍ 2-6, 4-6, 6-4, 6-3, 7-6

പുരുഷവിഭാഗത്തില്‍ ആറു വര്‍ഷത്തിനു ശേഷമാണ് പുതിയൊരു ഗ്രാന്റ്സ്ലാം ചാമ്പ്യനുണ്ടാവുന്നത്. 27കാരനായ തീം നേരത്തേ നാല് തവണ ഫൈനലില്‍ എത്തിയിട്ടുണ്ട്.

Top