യുഎസ് ഓപ്പണ്‍; ഡൊമിനിക് തീമും ഡാനില്‍ മെദവ്‌ദേവും ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ സിംഗില്‍സില്‍ സൂപ്പര്‍ താരങ്ങളായ ഡൊമിനിക് തീമും ഡാനില്‍ മെദവ്ദേവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. തീം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 15ാം സീഡായ കാനഡയുടെ ഫെലിക്സ് ഔഗര്‍ അലിസിമിയെ തോല്‍പ്പിച്ചത്.

മൂന്നാം റാങ്കുകാരനും രണ്ടാം സീഡുമായ തീമിനെ ആദ്യ സെറ്റില്‍ വിറപ്പിക്കാന്‍ ഔഗറിനായെങ്കിലും പിന്നീടുള്ള രണ്ട് സെറ്റിലും അനായാസം തീം ജയിച്ചുകയറി. രണ്ട് മണിക്കൂറും 9 മിനുട്ടുമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 7-6, 6-1, 6-1.

അഞ്ചാം റാങ്കുകാരനും മൂന്നാം സീഡുമായ മെദവ്ദേവ് ആതിഥേയ താരം ഫ്രാന്‍സ് ടിയാഫോയിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. 1 മണിക്കൂറും 40 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-4, 6-1, 6-0. ക്വാര്‍ട്ടറില്‍ 10ാം സീഡായ റഷ്യയുടെ ആന്‍ഡ്രി റൂബ്ലിവാണ് മെദവ്ദേവിന്റെ എതിരാളി.

Top