യുഎസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍, കാശ്യപും പ്രണോയ്യും ക്വാര്‍ട്ടര്‍ ഫൈനലില്‍

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ പി. കാശ്യപ്, എച്ച്.എസ്. പ്രണോയ്, സമീര്‍ വര്‍മ്മ എന്നിവര്‍ യുഎസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

പ്രീക്വാര്‍ട്ടറില്‍ കാശ്യപ് ശ്രീലങ്കയുടെ നിലുക കരുണരത്നയെ 21-19, 21-10ന് തകര്‍ത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കാശ്യപ് സഹതാരം സമീര്‍ വര്‍മ്മയെ നേരിടും. ബ്രസീലിന്റെ യഗോര്‍ കൊയ്ലോയെ 21-19, 25-27, 21-15ന് കീഴടക്കിയാണ് സമീര്‍ ക്വാര്‍ട്ടറില്‍ എത്തിയത്.

പ്രണോയ് നെതര്‍ലന്‍ഡ്സിന്റെ മാര്‍ക് കാല്‍ജോവിനെ 21-8, 14-21, 21-16ന് തകര്‍ത്തു. ക്വാര്‍ട്ടറില്‍ പ്രണോയ് ജപ്പാന്റെ കാന്റാ സുനെയാമയെ നേരിടും.

Top