യുഎസ് ഓപ്പണ്‍; മൂന്നാം റൗണ്ടില്‍ ആഷ്‌ലി ബാര്‍ട്ടി പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ വന്‍ അട്ടിമറി. ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി മൂന്നാം റൗണ്ടില്‍ പുറത്തായി. അമേരിക്കന്‍ താരം ഷെല്‍ബി റോജേര്‍സ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഓസ്ട്രേലിയന്‍ താരത്തെ അട്ടിമറിച്ചത്.

സ്‌കോര്‍ 6-2, 1-6, 7-6. നാലാം സീഡ് കരോലിന പ്ലിസ്‌കോവ, ഏഴാം സീഡ് ഇഗ സ്വിയാറ്റെക് എന്നിവര്‍ നാലാം റൗണ്ടിലെത്തി.

പുരുഷന്മാരില്‍ പ്രീക്വാര്‍ട്ടറില്‍ ജോക്കോവിച്ച് ഇന്നിറങ്ങും. അലക്‌സാണ്ടര്‍ സ്വരേവ് മൂന്നാം റൗണ്ടില്‍ മത്സരിക്കുകയാണ്.

 

Top