യുഎസ് ഓപ്പണ്‍; അലക്‌സാണ്ടര്‍ സ്വരേവ് ഫൈനലില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് ഫൈനലില്‍ പ്രവേശിച്ചു. ഇരുപതാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ തോല്‍പ്പിച്ചാണ് 23 വയസുകാരനായ സ്വരേവിന്റെ മുന്നേറ്റം. ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു അഞ്ചാം സീഡ് ആയ ജര്‍മന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 3-6, 2-6, 6-3, 6-4, 6-3.

ഇത് ആറാം തവണയാണ് ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷം സ്വരേവ് തിരിച്ചു വന്നു മത്സരം ജയിക്കുന്നത്. ഇതോടെ സാക്ഷാല്‍ ബോറിസ് ബെക്കറിന് ശേഷം ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യ ജര്‍മന്‍ താരമായി സ്വരേവ്. ഡൊമിനിക് തീം-ഡാനില്‍ മെദ്വദേവും തമ്മിലുള്ള മത്സരത്തിലെ വിജയിയെ സ്വരേവ് ഫൈനലില്‍ നേരിടും.

Top