യു എസ് ഓപ്പണ്‍ ; ദക്ഷിണ കൊറിയന്‍ താരത്തെ പരാജയപ്പെടുത്തി അജയ് സെമിയില്‍

ajay-jayaram

യുഎസ് ഓപ്പണില്‍ ദക്ഷിണ കൊറിയയുടെ ഹോ ക്വാംഗ് ഹീയെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം അജയ് ജയറാം സെമിയില്‍. ക്വാംഗ് ഹീയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് ടൂര്‍ണ്ണമെന്റിലെ ഏക ഇന്ത്യന്‍ പ്രതീക്ഷയായ അജയ് സെമിയിലെത്തിയത്. സ്‌കോര്‍:21-18, 21-12. എട്ടാം സീഡ് ബ്രസീലിന്റെ ഗോര്‍ കൊയ്‌ലോയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ ജയിച്ചാണ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് അജയ് പ്രവേശിച്ചത്.

നേരത്തെ പ്രണോയ്‌യും പാരുപള്ളി കശ്യപും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. നിലവില്‍ ലോക റാങ്കിംഗില്‍ 132ാം സ്ഥാനത്താണ് അജയ്‌. മുമ്പ് ലോക റാങ്കിംഗില്‍ 13ാം സ്ഥാനം വരെ എത്തിയ താരമാണ് അജയ് എങ്കിലും പരിക്കും മോശം ഫോമും താരത്തിന്റെ റാങ്കിംഗിനെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് അജയ്ക്ക് ധാരാളം ടൂര്‍ണമെന്റുകള്‍ ഒഴിവാക്കേണ്ടി വന്നിരുന്നു.

Top