US Open 2016: Lucas Pouille beats Rafael Nadal in five sets

ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി. ഫ്രഞ്ച് താരം ലൂക്കാസ് പൗയിലിയാണ് നദാലിനെ അട്ടിമറിച്ചത്.

സ്‌കോര്‍ 6-1, 2-6, 6-4, 3-6, 7-6(6). നാല് മണിക്കൂറോളം നീണ്ടു നിന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മേധാവിത്വം സ്വന്തമാക്കിയ 22കാരനായ ഫ്രഞ്ച് താരം ഒരു ഘട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മുന്നിലായിരുന്നു.

എന്നാല്‍ നാലാം സെറ്റ് പിടിച്ചെടുത്ത് നദാല്‍ ശക്തമായ തിരിച്ചുവരവ് നടത്തി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വച്ചത്. ഒടുവില്‍ ട്രൈബ്രേക്കറില്‍ അഞ്ചാം സെറ്റ് സ്വന്തമാക്കിയ പൗയിലി വിജയം പിടിച്ചെടുത്തു.

Top