അമേരിക്കന്‍ നാവികസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു; രണ്ട് മരണം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നാവികസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. തെക്കന്‍ അമേരിക്കയിലെ അലബാമയിലാണ് സംഭവം. അലബാമ നഗരത്തിന് സമീപം ഫോലെയിലെ പാര്‍പ്പിട സമുച്ചയത്തിലേക്കാണ് വിമാനം നിലംപൊത്തിയത്. രാവിലെ അഞ്ചിനാണ് അപകടം സംഭവിച്ചത്.

ടി-62 ടെക്സാന്‍ 2 പരിശീലന വിമാനമാണ് തകര്‍ന്നു വീണത്. നാവികസേന സ്റ്റേഷനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. അപകടത്തില്‍ പൊതുജനങ്ങള്‍ക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top