ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യുഎസ്

വാഷിങ്ടൺ: ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യുഎസ്.ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനിടെയാണിത്. യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എ​ന്നി വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ഇ​നി മു​ത​ൽ ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ക.

24 മണിക്കൂറും യുദ്ധവിമാനങ്ങളെ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങള്‍ ഉള്ള വിമാനവാഹിനികളാണ് യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എന്നിവ.

പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ പങ്കാളികൾക്കും സഖ്യകക്ഷികൾക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്നാണ് യു.എസ്. റിയർ അഡ്മിറൽ ജോർജ് എം.വൈകോഫ് പറഞ്ഞത്. ചൈനയുടെ അഭ്യാസപ്രകടനങ്ങൾക്കുള്ള പ്രതികരണമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ദക്ഷിണ ചൈന കടലിൽ എവിടെയാണ് യു.എസ്. അഭ്യാസപ്രകടനങ്ങൾ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകൾക്കൊപ്പം നാല് പടക്കപ്പല്‍ കൂടി ഇവയ്ക്കൊപ്പം ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണ ചൈന കടലിനെ ചൈന ചെറുതാക്കുന്നുവെന്നും അയൽക്കാരെ ഭയപ്പെടുത്തി വ്യാപകമായ എണ്ണ, വാതക ശേഖരം ചൂഷണം നടത്തുന്നുവെന്നും യു.എസ് ആരോപണമുന്നയിക്കുകയുണ്ടായി. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് യു.എസ്. കപ്പലുകൾ ചൈന കടലിലേക്ക് എത്തുന്നത്.

ഫിലിപ്പൈൻ കടലിലും ചൈന കടലിലും യു.എസ്. സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

വിയറ്റ്നാമും ചൈനയും അവകശവാദം ഉന്നയിക്കുന്ന പാരസെൽ ദ്വീപുകൾക്ക് സമീപം ജൂലായ് ഒന്നു മുതൽ അഞ്ച് ദിവസത്തെ അഭ്യാസപ്രകടനങ്ങളാണ് ചൈന ആരംഭിച്ചിട്ടുള്ളത്. ചൈനയുടെ ഈ നീക്കത്തിനെതിരെ വിയറ്റ്നാമും ഫിലിപ്പിൻസും കടുത്ത വിമർശനം നടത്തുകയും ചെയ്തിരുന്നു.

Top