ദക്ഷിണ ചൈനാ കടലില്‍ അമേരിക്കന്‍ സേന നിരീക്ഷണം ശക്തമാക്കുന്നു

വാഷിംഗ്ടണ്‍: ചൈന അവകാശവാദം ഉന്നയിച്ച ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക നിരീക്ഷണം ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ ചൈനാ കടലില്‍ സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കാന്‍ രണ്ടോ മൂന്നോ മാസം നീണ്ടു നില്‍ക്കുന്ന നിരീക്ഷണം നടത്താനാണ് അമേരിക്കന്‍ നാവിക സേനയുടെ പദ്ധതി.

ഭാവിയില്‍ അമേരിക്കന്‍ സേനയുടെ നിരീക്ഷണവും മേഖലയില്‍ ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ഒബാമ ഭരണകാലത്ത് നാല് തവണ ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ അമേരിക്കന്‍ നാവിക സേന നടത്തിയിരുന്നു.

ദക്ഷിണ ചൈനാ കടലില്‍ കൃത്രിമ ദ്വീപുകള്‍, റണ്‍വേകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതേസമയം ഇതേ മേഖലയ്ക്കായി വിയറ്റ്‌നാമും ഫിലിപ്പെന്‍സും മലേഷ്യയും അവകാശ വാദമുന്നയിക്കുന്നുണ്ട്.

Top