US Missiles Hit Air Base in Syria

ദമാസ്‌കസ്: യുഎസിന്റെ നടപടി പ്രകോപനമില്ലാത്ത ആക്രമണമാണെന്ന് സിറിയ.

രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ യുഎസ് ആക്രമണം കടന്നുകയറ്റമാണ്. ചിലരാജ്യങ്ങളുടെ ദുഷിച്ച മാധ്യമ പ്രചാരണമാണ് യുഎസ് കടന്നുകയറ്റത്തിനു പിന്നിലെന്നും സിറിയന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു.

യുഎസിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. തിട്ടപ്പെടുത്താനാവാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷായിരത്ത് വ്യോമത്താവളത്തിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. വിമാനങ്ങളില്‍ നിന്ന് അമ്പതോളം ടോമോഹാക് മിസൈലുകള്‍ വര്‍ഷിച്ചു. ഷായിരത്ത് വ്യോമത്താവള വിമത മേഖലയായ ഇഡ്‌ലിബ് പ്രവിശ്യയില്‍ രാസായുധപ്രയോഗത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആക്രമണം.

സിറിയയെ പിന്തുണയ്ക്കുന്ന റഷ്യയെ ആക്രമണത്തിനു മുമ്പായി യുഎസ് വിവരം അറിയിച്ചിരുന്നു.

Top