ട്രംപിന് തിരിച്ചടി , വീണ്ടും സൈന്യത്തിൽ ഭിന്നലിംഗക്കാരെ നിയമിക്കണമെന്ന് കോടതി

trump

വാഷിംഗ്‌ടൺ : അമേരിക്കൻ സൈന്യത്തിൽ തിങ്കളാഴ്ച മുതൽ ഭിന്നലിംഗക്കാരെ നിയമിക്കാൻ ഒരുങ്ങുന്നുവെന്ന് പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍.

ഫെഡറൽ കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ഭിന്നലിംഗക്കാരോടുള്ള സമീപനത്തിന് പുതിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് അമേരിക്കൻ ഭരണകൂടം.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭിന്നലിംഗക്കാരെ യുഎസ് സൈന്യത്തില്‍ ഉൾപ്പെടുത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്ക് സൈനിക ജോലികള്‍ നിര്‍വഹിക്കാനാകില്ലെന്നും ,ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്നത് വന്‍ പണച്ചെലവിനും നാശനഷ്ടത്തിനും കാരണമാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

വാഷിംഗ്ടണിലെയും , വെർജീനിയയിലെയും ഫെഡറൽ കോടതികൾ ട്രംപ് ഭരണകൂടം നൽകിയ ഹർജി തള്ളുകയും , ജനുവരി ഒന്നിന് സൈന്യത്തിൽ ട്രാൻസ്ജെൻഡറുകളെ നിയമിച്ചു തുടങ്ങണമെന്ന് ഉത്തരവിടുകയും ചെയ്തു.

കോടതി ഉത്തരവ് പ്രകാരം ഡിപാർട്ട്മെന്റ് ഓഫ് ഡിഫൻസ് ജനുവരി ഒന്ന് മുതൽ ട്രാൻസ്ജെന്റർ അപേക്ഷകരെ തിരഞ്ഞെടുത്തു തുടങ്ങുമെന്ന് പെന്റഗൺ വക്താവ് ഹേതർ ബാബ് വ്യക്തമാക്കി. എല്ലാ അപേക്ഷകർക്കും വ്യക്തമായ മാനദണ്ഡങ്ങൾ അനുസരിച്ചാകും നിയമനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top