us medicine , pak youth arrest

വാഷിംഗ്ടണ്‍: യു.എസില്‍ മരുന്ന് കള്ളക്കടത്ത് നടത്തിയ പാക് പൗരന് 20 വര്‍ഷം തടവ്. അമ്പത്തിരണ്ടുകാരനായ മുഹമ്മദ് ഐജാസ് സര്‍ഫ്രാസിനാണ് ശിക്ഷ ലഭിച്ചത്.

കഴിഞ്ഞ മെയില്‍ ടെക്‌സാസിലെ കോടതി സര്‍ഫ്രാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ 240 മാസമാണ് തടവ് അനുഭവിക്കേണ്ടത്.
വിചാരണ വേളയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 2009 മാര്‍ച്ച് മുതല്‍ 2012 ഏപ്രില്‍ വരെ പല അനധികൃത വെമ്പ്‌സൈറ്റുകളിലൂടെ സര്‍ഫ്രാസ് യു.എസില്‍ ഉടനീളം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് വ്യാജ മരുന്ന് വിതരണം ചെയ്തതായി തെളിഞ്ഞിരുന്നു.

മരുന്നുകളില്‍ ഓക്‌സികോന്‍ട്ടിന്‍, പെര്‍ക്കോസെറ്റ്, അഡ്രാള്‍, റിതാലിന്‍, വാലിയം, ആംബിയന്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. വ്യാജ മരുന്നുകള്‍ ചൈന, സിംഗപ്പൂര്‍, മലേഷ്യ, ഇന്ത്യ, പാകിസ്ഥാന്‍ ഹോങ്കോങ്ങ് എന്നിവിടങ്ങളിലാണ് ഉണ്ടാക്കുന്നതെന്ന് യു.എസ് അറ്റോണി ജനറല്‍ ജോണ്‍.എം.ബ്ലേസ് പറഞ്ഞു.

യു.എസ് അംഗീകരിച്ചിട്ടുള്ള മരുന്നുകളുടെ രൂപത്തില്‍ ഉണ്ടാക്കുന്ന വ്യാജ മരുന്നുകളില്‍ അടങ്ങിയിട്ടുള്ള ചേരുവകള്‍ തെറ്റായ അളവുകളിലായിരിക്കും. സംഭവത്തില്‍ ഡോക്ടര്‍മാരോ മറ്റ് മെഡിക്കല്‍ ഉദ്യോഗസ്ഥരോ ഉള്‍പ്പെട്ടിട്ടില്ല. 2009മുതല്‍ 2012 വരെ നടത്തിയ വ്യാജ മരുന്നു കടത്തലിലൂടെ കോടികള്‍ ഇയാള്‍ സമ്പാദിച്ചിട്ടുണ്ട്.

Top