യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരുഭൂമിയില്‍ ഉപേക്ഷിച്ചു; അച്ഛനും മകളും അറസ്റ്റില്‍

കാലിഫോര്‍ണിയ:യു.എസ് വനിതയെ തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗം ചെയ്ത ശേഷം മരുഭൂമിയില്‍ തള്ളുകയും ചെയ്ത സംഭവത്തില്‍ അച്ഛനും മകളും അറസ്റ്റില്‍. സ്റ്റാന്‍ലി ആല്‍ഫ്രഡ് ലാവ്ടണ്‍(54), ഷാനിയ നികോള്‍ പോച്ച് ലാവ്ടണ്‍(22) എന്നിവരാണ് കാലിഫോര്‍ണിയയില്‍ പിടിയിലായത്.

കേസിനാസ്പദമായ സംഭവം നടന്നത് രണ്ടാഴ്ച മുമ്പാണ്. വനിതയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മരുഭൂമിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. എഡ്വാഡ്‌സ് എയര്‍ഫോഴ്‌സ് ബേസിന് സമീപം കേണ്‍ കണ്‍ട്രി ഹൈവേയില്‍ വെച്ച് പൊലീസാണ് സ്ത്രീയെ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സ്ത്രീ ഉപേക്ഷിക്കപ്പെട്ടിട്ട് എത്ര ദിവസത്തോളമായെന്ന് വ്യക്തമല്ല. ലാവ്ടന് സ്ത്രീയെ അറിയാമെങ്കിലും ഇവരുമായി ബന്ധമൊന്നും ഇല്ലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ത്രീയുമായി ഇയാള്‍ക്ക് വൈരാഗ്യമുള്ളതായി സൂചനയൊന്നും ലഭിച്ചിട്ടില്ല.

Top