ഇത് നാസയുടെ ചരിത്ര നിമിഷം; ബഹിരാകാശത്ത് നടന്ന് രണ്ട് വനികള്‍

നാസയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി രണ്ടു വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തുടക്കം. ബഹിരാകാശത്ത് വാഹനത്തില്‍നിന്നു പുറത്തിറങ്ങി നിലയത്തിന്റെ കേടായ പവര്‍ കണ്‍ട്രോളര്‍ മാറ്റിവയ്ക്കുന്ന നടപടികളാണ് ഇവരുവരുടെയും ദൗത്യം.അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജെസീക്ക മെയറുമാണ് ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചത്.

മുമ്പ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ചിരുന്നു. രണ്ടു പേര്‍ക്ക് വേണ്ട സ്പെയ്സ് സ്യൂട്ടുകള്‍ ലഭ്യമല്ലാത്തതിനാലാണ് മാര്‍ച്ചിലെ സ്ത്രീകളുടെ ബഹിരാകാശ നടത്തം റദ്ദാക്കിയത്.ഇതിനു ശേഷം ഏഴ് മാസത്തിന് ശേഷമാണ് പുതിയ ദൗത്യവുമായി നാസ രംഗത്തെത്തിയത്.

ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാംഒരു ആണ്‍ ബഹിരാകാശ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു.

Top