വാക്‌സീനെടുത്തവര്‍ക്ക് യാത്രാ നിയന്ത്രണം നീക്കി അമേരിക്ക

വാഷിങ്ടന്‍: വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ മാസം 8 മുതല്‍ എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ അമേരിക്ക തീരുമാനിച്ചു. അതേസമയം, കോവിഡ് നെഗറ്റീവ് ആണെന്ന് വിമാനം കയറും മുന്‍പ് 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിന്റെ തെളിവ് നല്‍കണം.

വാക്‌സീന്‍ എടുക്കാത്തവരാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിന്റെ തെളിവാണ് ഹാജരാക്കേണ്ടത്. വാക്‌സീന്‍ എടുത്തവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന വാക്‌സീന്‍ എടുക്കാത്ത കുട്ടികള്‍ക്കും 72 മണിക്കൂര്‍ മുന്‍പ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് മതി.

വാക്‌സീന്‍ എടുക്കാത്തവര്‍ക്കൊപ്പമാണെങ്കില്‍ 24 മണിക്കൂര്‍ മുന്‍പത്തെ പരിശോധനാ റിപ്പോര്‍ട്ട് കരുതണം.

 

Top