സി​റി​യ​ന്‍ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍‌ അമേരിക്കന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം

ബെയ്‌റൂട്ട്: സിറിയയിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സഖ്യസേന മിസൈല്‍ ആക്രമണം നടത്തി. സുഖ്‌നയില്‍ ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സിറിയന്‍ അതിര്‍ത്തിയിലെ യുഎസ് സൈനിക താവളത്തില്‍ നിന്നായിരുന്നു ആക്രമണം. വന്‍നാശനഷ്ടം ഉണ്ടായതായാണ് വാര്‍ത്തകള്‍. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ വന്നിട്ടില്ല.

Top