ആകാശത്ത് നിന്ന് മീനുകള്‍ തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ച വൈറലാവുന്നു

യൂറ്റാ: എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ അമേരിക്കയിലെ യൂറ്റാ നിവാസികള്‍ക്ക് കണ്ണിന് കുളിരേകുന്ന കാഴ്ച കാണാം. ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ചയാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്നത്. തടാകത്തിന് മുകളില്‍ നിലയുറപ്പിച്ച വിമാനത്തില്‍ നിന്നാണ് മീനുകളെ താഴേക്ക് വര്‍ഷിക്കുന്നത്. ആയിരക്കണക്കിന് മത്സ്യങ്ങളെയാണ് ഇങ്ങനെ വര്‍ഷം തോറും വിമാനത്തില്‍ കൊണ്ടുവന്ന് തടാകത്തില്‍ തള്ളുന്നത്.

വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ മലയിടുക്കുകളോട് ചേര്‍ന്നാണ് ഈ തടാകമുള്ളത്. സഞ്ചാരികള്‍ക്ക് ഇവിടെ മത്സ്യബന്ധനം നടത്തി മത്സ്യത്തിനെ പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യമുണ്ട്.

എല്ലാ വര്‍ഷവും വിവിധ സ്ഥലങ്ങളില്‍ നിന്നായി മത്സ്യങ്ങളെ തടാകങ്ങളില്‍ നിക്ഷേപിക്കാറുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Top