US judge blocks Donald Trump’s travel ban granting ‘nationwide restraining order

trump

വാഷിങ്ടണ്‍: ഏഴ് മുസ്ലീം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് സിയാറ്റില്‍ കോടതി താത്കാലികമായി തടഞ്ഞു.

ഉത്തരവിനെ ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ഫെഡറല്‍ ജഡ്ജ് ജെയിംസ് റോബര്‍ട്ട് തള്ളി.

പ്രവേശന വിലക്ക് സംബന്ധിച്ച ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. വിമാനത്താവളത്തില്‍ അധികൃതര്‍ക്കുണ്ടായ ആശയക്കുഴപ്പംമൂലം നിരവധി യാത്രക്കാര്‍ വലഞ്ഞു.

60,000 ത്തോളം പേരുടെ വിസകള്‍ ഉത്തരവിനെത്തുടര്‍ന്ന് റദ്ദാക്കിയെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.

ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്.

Top