എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ നീക്കി ജോ ബൈഡൻ; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

വാഷിങ്‌ടൺ: ഡോണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ വിവാദ തീരുമാനങ്ങളിലൊന്നായ എച്ച് 1 ബി ഉൾപ്പെടെ വിസ നിയന്ത്രണങ്ങൾ അമേരിക്ക നീക്കി. വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31ന് അവസാനിരിക്കെയാണ് യുഎസ് പ്രസിഡൻ്റ് ജോ  ബൈഡൻ വ്യാഴാഴ്‌ച നിർണായക തീരുമാനമെടുത്തത്.

എച്ച് 1 ബിക്ക് പുറമേ എച്ച് 2 ബി, എൽ 1, ജെ 1 വിസകൾക്കുണ്ടായിരുന്ന വിലക്കുകളും ബൈഡൻ സർക്കാർ നീക്കി. ഇന്ത്യക്കാർ അടക്കമുള്ള ആയിരക്കണക്കിനാളുകൾക്ക് നേട്ടമാകുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ഐടി മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കായിരിക്കും തീരുമാനം കൂടുതൽ നേട്ടമാകുക. ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ ക്രൂരമാണെന്ന് വ്യക്തമാക്കിയ ബൈഡൻ  എച്ച് 1 ബി വിസ  വിലക്ക് നീക്കുമെന്ന് മുൻപ് വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില ഏപ്രില്‍ നാലു മുതല്‍ പകുതിയായി നിയന്ത്രിക്കാനും സുപ്രിംകമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യുന്ന വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണം. ഒമാനില്‍ നിലവില്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ അഞ്ചു മണി വരെ ഭാഗിക ലോക്ഡൗണ്‍ നിലവിലുണ്ട്. ഈ സമയത്ത് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും ജനങ്ങള്‍ വീട്ടിന് പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ വന്‍ പിഴ ഉള്‍പ്പെടെ ശക്തമായ നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി പോലിസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

Top