വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുങ്ങുന്നു; യുദ്ധഭീഷണി മുഴക്കി ഇസ്രായേലും രംഗത്ത്

ടെല്‍അവീവ്: വീണ്ടും പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് വഴിയൊരുങ്ങുന്നു. യുഎസിന്റെയും ഇറാന്റെയും വെല്ലുവിളികള്‍ക്ക് പിന്നാലെ യുദ്ധഭീഷണി മുഴക്കി ഇസ്രായേലും രംഗത്ത്. ഇറാനെതിരെ സൈനികനീക്കത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.

ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കവെയാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി യിസ്രയേല്‍ കാട്സന്‍ ഈ പ്രസ്താവന നടത്തിയത്. സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈന്യത്തെ സജ്ജമാക്കി പ്രതികരിക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

യുഎസും ഇറാനും തമ്മില്ലുള്ള വാക്പോരും കഴിഞ്ഞദിവസങ്ങളിലായി സജീവമാണ്. യുഎസ് ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്നും വ്യോമാക്രമണത്തില്‍ നിന്നും അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ഏറെ വിവാദമായിരുന്നു.

ഇതിനുള്ള മറുപടിയില്‍ യുഎസ് ഇറാനെ ആക്രമിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞാണ് ഇറാന്‍ തിരിച്ചടിച്ചത്.

Top