us invested sesmi software conmpany at kozhikode

തിരുവനന്തപുരം : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയായ സെസ്മിയില്‍ യുഎസ് കമ്പനി നിക്ഷേപം നടത്തുന്നു. ആഗോള ഐടി കമ്പനിയായ സ്‌പെരീഡിയന്‍ ടെക്‌നോളജീസാണ് സെസ്മിയില്‍ നിക്ഷേപം നടത്തുന്നത്.

സ്‌പെരീഡിയനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇതു കൂടുതല്‍ കരുത്തേകുമെന്നും സെസ്മി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി.സി.വിനോദ് പറഞ്ഞു.

ഇതുവഴി ഉപഭോക്താക്കള്‍ക്കു മികച്ച സേവനം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

1993 ല്‍ തുടങ്ങിയ സെസ്മി സോഫ്റ്റ്‌വെയര്‍ ഐഎസ്ഒ അംഗീകാരം നേടിയ കമ്പനിയാണ്.

Top