ഭീകരാക്രമണം ; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പൊലീസ്

ബെംഗളൂരു : ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രധാന നഗരങ്ങളിലെ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും മെറ്റല്‍ ഡിക്ടറ്ററുകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്.

വെള്ളിയാഴ്ച രാത്രിയാണു സംസ്ഥാനത്തു ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടുന്നത്. തലസ്ഥാന നഗരമായ ബെംഗളൂരുവിനു പുറമെ ഹൂബ്ലി-ധാര്‍വാഡ്, കലബുര്‍ഗി, റൈച്ചൂര്‍, ചിത്രദുര്‍ഗ, മംഗളൂരു, ദാവന്‍ഗരെ, ഉഡുപ്പി, മൈസുരു, തുമകുരു തുടങ്ങിയ സ്ഥലങ്ങളിലാണ് പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയത്.

Top