അന്യഗ്രഹ ജീവികളെക്കുറിച്ച് വെളിപ്പെടുത്താൻ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍

ന്യഗ്രഹ ജീവികളെക്കുറിച്ചുള്ള തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താനൊരുങ്ങി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍. അമേരിക്കന്‍ കോണ്‍ഗ്രസിനോടാണ് ഇക്കാര്യം അവര്‍ പങ്കിടുന്നത്. അടുത്ത 180 ദിവസത്തിനുള്ളില്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസ ചെലവ് ബില്ലില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങും ഉള്‍പ്പെടുത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡിസംബറില്‍ 2.3 ട്രില്യണ്‍ ഡോളര്‍ കൊറോണ വൈറസ് ദുരിതാശ്വാസ, സര്‍ക്കാര്‍ ധനസഹായ ബില്ലില്‍ നിയമത്തില്‍ ഒപ്പു വെച്ചതോടെയാണ് ഈ ദ്രുതനീക്കം.

കോണ്‍ഗ്രസ് രഹസ്യാന്വേഷണ, സായുധ സേവന സമിതികള്‍ക്ക് ‘അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെക്കുറിച്ച്’ റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും പ്രതിരോധ സെക്രട്ടറിയും തയ്യാറെടുക്കുന്നുവെന്നു വെളിപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്റലിജന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ ‘കമ്മിറ്റി കമന്റ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു നിബന്ധനയാണിത്. ആ റിപ്പോര്‍ട്ടില്‍ യുഎഫ്ഒ ഡാറ്റയുടെയും ഇന്റലിജന്‍സിന്റെയും വിശദ വിശകലനങ്ങള്‍ അടങ്ങിയിരിക്കണമെന്നാണ് നിബന്ധന.

സെനറ്റ് രഹസ്യാന്വേഷണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ഏരിയല്‍ ടാസ്‌ക് ഫോഴ്‌സും എഫ്ബിഐയും ഇക്കാര്യത്തില്‍ പലതും തുറന്നു പറയേണ്ടി വരും. ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും വേണം. യുഎഫ്ഒകള്‍ മുഖേനയുള്ള ദേശീയ സുരക്ഷാ ഭീഷണികള്‍, രാജ്യത്തിന്റെ എതിരാളികളില്‍ ആരെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടോ എന്ന് വിലയിരുത്താനും തീരുമാനമുണ്ടെന്ന് കമ്മിറ്റി പറഞ്ഞു.

Top