us : indian citizen shot dead

Death

വാഷിംഗ്ടണ്‍: യുഎസില്‍ മുഖമൂടിധരിച്ച കവര്‍ച്ചക്കാര്‍ ഇന്ത്യക്കാരനായ യുവാവിനെ വെടിവെച്ചു കൊന്നു.

വ്യാഴാഴ്ച വാഷിംഗ്ടണ്‍ യാകിമ സിറ്റിയിലെ ഗ്യാസ് സ്റ്റേഷനിലായിരുന്നു സംഭവം. പഞ്ചാബ് ഹോഷിയാര്‍പുര്‍ സ്വദേശി വിക്രം ജാര്‍യാലാണ് (26) മരിച്ചത്.

ഇയാള്‍ യാകിമ സിറ്റി എഎംപിഎം ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്കായിരുന്നു. മുഖംമൂടി ധരിച്ച രണ്ടുപേര്‍ ഗ്യാസ് സ്റ്റേഷനിലേക്ക് ആയുധവുമായെത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച വിക്രത്തിനു നേര്‍ക്ക് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു.
പരിക്കേറ്റ വിക്രത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top