US, India sign military logistics agreement

വാഷിങ്ടണ്‍: പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും യു.എസും സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചു.

കരാര്‍ പ്രകാരം അറ്റകുറ്റപണികള്‍, ഉപകരണങ്ങളുടെ ലഭ്യത എന്നിവയ്ക്കായി കര നാവിക വ്യോമ താവളങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം പങ്കുവയ്ക്കും.

പ്രതിരോധ വ്യാപാര, സാങ്കേതികവിദ്യാ മേഖലകളില്‍ പരസ്പര സഹകരണമാണ് ഇന്ത്യയുമായി അമേരിക്ക ലക്ഷ്യമിടുന്നത്.

സംയുക്ത ഓപ്പറേഷനുകളിലും പരിശീലനങ്ങളിലും രക്ഷാദൗത്യങ്ങളിലും ഇരുരാജ്യങ്ങളുടെ നാവികസേനകള്‍ സഹകരിക്കുമെന്നും സഹകരണ കരാര്‍ വ്യക്തമാക്കുന്നു.
പ്രതിരോധമന്ത്രി മനോഹര്‍ പരീകറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.

ഇന്ത്യ യു.എസ് ബന്ധത്തിന്റെ നാഴികക്കല്ലായി കണക്കാക്കുന്ന ഈ കരാറില്‍ രാജ്യത്തിന്റെ സ്വയംഭരണാധികാരം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഈ കരാര്‍ പ്രകാരം ഇന്ത്യയില്‍ യു.എസ് സേനയ്ക്ക് സൈനികത്താവളങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഇരുനേതാക്കന്മാരും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുമായി ആഴത്തിലുള്ള സുരക്ഷാ സഹകരണം വേണമെന്ന യു.എസിന്റെ താല്‍പര്യം ഈ കരാറിലൂടെ പൂര്‍ണമായിരിക്കുകയാണ്.

Top