അമേരിക്കയിൽ നിർണ്ണായക കൂടിക്കാഴ്ച്ചകൾ നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി

വാഷിംഗ്ടൺ: അമേരിക്ക ഇന്ത്യ നിർണ്ണായക ചർച്ചകൾ അമേരിക്കയിൽ പുരോഗമിക്കുന്നു .ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ അമേരിക്കാൻ സന്ദർശനത്തിലെ മൂന്നാം ദിവസത്തെ കൂടിക്കാഴ്ചകളാണ് തുടരുന്നത് . പ്രതിരോധ മേഖലയിലെ ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ചർച്ചകളാണ് ഇതുവരെ നടന്നത്.

ജോ ബൈഡൻ ഭരണകൂടത്തിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനുമായും എസ്.ജയശങ്കർ ചർച്ച നടത്തി. ഇന്തോ-പെസഫിക് വിഷയവും അഫ്ഗാൻ വിഷയവുമാണ് പ്രധാനമായും ചര്‍ച്ചയായത്. ട്വിറ്ററിലൂടെയാണ് കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ ജയശങ്കർ പങ്കുവെച്ചത്.

‘ജേക് സള്ളിവനുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരവും ഗുണകരവുമായിരുന്നു. ഇന്തോ-പെസഫിക് , അഫ്ഗാൻ വിഷയങ്ങളുടെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തപ്പെട്ടു. കൊറോണ പ്രതിരോധത്തിന് അമേരിക്ക നൽകിക്കൊണ്ടിരിക്കുന്ന സഹായത്തിന് ഇന്ത്യ നന്ദി അറിയിച്ചു. ഇന്ത്യയുമൊത്ത് വാക്‌സിൻ നിർമ്മിക്കാൻ എടുത്തിരിക്കുന്ന തീരുമാനം വലിയ മാറ്റമുണ്ടാകും.’ എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു

Top