അമേരിക്ക-ചൈന വ്യാപാര ബന്ധം വീണ്ടും രൂക്ഷമാകുന്നു…

വാഷിംഗ്ടണ്‍: അമേരിക്ക-ചൈന വ്യാപാര ബന്ധം വീണ്ടും രൂക്ഷമാകുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വീണ്ടും അമേരിക്ക നികുതി ഏര്‍പ്പെടുത്തി. ചൈനയില്‍ നിന്നുള്ള 8 ലക്ഷം കോടി രൂപയുടെ ഇറക്കുമതിക്കാണ് അമേരിക്ക ഇപ്പോള്‍ നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.

21 ലക്ഷം കോടി രൂപയുടെ ചൈനീസ് ഇറക്കുമതികളുടെ മേല്‍ നികുതി വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ വര്‍ധന. 15 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തെരഞ്ഞെടുക്കാന്‍ ട്രംപ് അമേരിക്കന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി ചൈന വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ട്രംപ് ചൈനീസ് ഉത്പന്നങ്ങളുടേയും നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ചൈന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ചൈനയിലെ അമേരിക്കന്‍ കമ്പനികളോട് പ്രവര്‍ത്തനം മതിയാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തെരഞ്ഞെടുക്കാനാണ് ട്രംപ് അമേരിക്കന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top