അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചൈന അധിക നികുതി ഏര്‍പ്പെടുത്തി

trumph

ബീജിംങ്: അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചൈന 60 ബില്യണ്‍ ഡോളറിന്റെ അധിക നികുതി ഏര്‍പ്പെടുത്തി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 200 ബില്യണ്‍ ഡോളറിന്റെ അധിക ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നീക്കത്തിന് പിന്നാലെയാണ് ചൈന നടപടിയെടുത്തിരിക്കുന്നത്.

ഏകദേശം 5200 ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെയായിരിക്കും നികുതി ഏര്‍പ്പെടുത്തുന്നത്. തിങ്കളാഴ്ചയാണ് പുതിയ നികുതി പ്രാബല്യത്തില്‍ വരുന്നത്. അന്ന് തന്നെയാണ് അമേരിക്ക ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ നികുതിയും പ്രാബല്യത്തില്‍ വരുന്നത്.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായെന്നായിരുന്നു ചൈന പ്രതികരിച്ചത്. മറ്റു മാര്‍ഗങ്ങളില്ലാതെ ആയതോടെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ അമേരിക്കയ്ക്ക് എതിരെ ലോക വ്യാപാര സംഘടനയില്‍ പുതിയ പരാതി നല്‍കുമെന്നും ചൈന അറിയിച്ചു.

20000 കോടി ഡോറിന്റെ (14 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നതായി യു എസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. അരി, തുണിത്തരങ്ങള്‍, ഹാന്‍ഡ് ബാഗ് എന്നിവയുള്‍പ്പെടെ ആറായിരത്തോളം ഉത്പന്നങ്ങള്‍ക്കാണ് തീരുവയേര്‍പ്പെടുത്തിയത്.

Top