അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നിഷേധിക്കുന്ന പുത്തന്‍ നിയമവുമായി അമേരിക്ക

വാഷിങ്ടണ്‍ : മെക്‌സിക്കന്‍ അതിര്‍ത്തി വഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നിഷേധിക്കുന്ന പുത്തന്‍ നിയമവുമായി അമേരിക്ക. രാജ്യത്ത് നിലവിലുള്ള കുടിയേറ്റ നിയമം ഉപയോഗിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ രാജ്യത്തു പ്രവേശിക്കുന്നതു തടയാനാണു ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. നിയമവിധേയമായ കുടിയേറ്റ അപേക്ഷകള്‍ മാത്രം ഇനി പരിഗണിക്കും.

ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ തുടങ്ങിയ മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെ തടയാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അമേരിക്കന്‍ പാര്‍ലമെന്റ് പ്രസിഡന്റിന് അനുവദിച്ചുകൊടുത്തിട്ടുള്ള വിശേഷ അധികാരമനുസരിച്ച്, വിദേശികളുടെ പ്രവേശനം ‘രാജ്യതാല്‍പര്യം’ മാനിച്ചു പ്രസിഡന്റിനു തടയാമെന്നാണു പുതിയ ഉത്തരവിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ നീക്കം നിയമവിരുദ്ധമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Top