എച്ച്1 ബി വിസയ്ക്ക് 10 ഡോളര്‍ ഫീസ് വര്‍ദ്ധിപ്പിച്ച് അമേരിക്ക

ച്ച്1 ബി വര്‍ക്ക് വിസയ്ക്കുള്ള അപേക്ഷാ ഫീസില്‍ 10 യു.എസ് ഡോളര്‍ വര്‍ദ്ധനവ് വരുത്തി അമേരിക്കയുടെ പ്രഖ്യാപനം. പുതുക്കിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായാണ് നിരക്ക് വര്‍ദ്ധന. എച്ച്1 ബി ക്യാപ്പ് സെലക്ഷന്‍ നടപടികള്‍ പുതിയ ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാക്കാനാണ് തിരികെ കിട്ടാത്ത ഫീസ് വര്‍ദ്ധിപ്പിച്ചത്.

പുതിയ രീതി പ്രകാരം അപേക്ഷകര്‍ക്കും, ഫെഡറല്‍ ഏജന്‍സിക്കും കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് & ഇമിഗ്രേഷന്‍ സര്‍വ്വീസസ് വ്യക്തമാക്കുന്നത്. ‘തട്ടിപ്പുകള്‍ തടയാനും, പരിശോധനകള്‍ കാര്യക്ഷമമാക്കാനും കഴിയുന്ന നൂതന ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ ഭാഗമാണ് പുതിയ ഇലക്ട്രോണിക് രീതി’, യു.എസ്‌ സി.ഐ.എസ് ആക്ടിംഗ് ഡയറക്ടര്‍ കെന്‍ സുസെനെലി പറഞ്ഞു.

എച്ച്1 ബി പ്രോഗ്രാം വഴിയാണ് അമേരിക്കയിലേക്ക് കമ്പനികള്‍ വിദേശ ജീവനക്കാരെ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകള്‍ക്കായി എത്തിക്കുന്നത്. 2021 എച്ച്1 ബി ക്യാപ് സെലക്ഷന്‍ നടപടിക്രമങ്ങളിലാകും പുതിയ രജിസ്‌ട്രേഷന്‍ രീതികളിലേക്ക് ചുവടുമാറുക. മാറ്റങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രദ്ധിക്കുമെന്നാണ് യു.എസ്‌ സി.ഐ.എസ് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ നിന്നും യു.എസിലേക്ക് ഐ.ടി ജോലിക്കായി പോകുന്നവരുടെ പ്രധാന വഴിയാണ് എച്ച്1 ബി വിസകള്‍. ഇന്ത്യക്കാരുടെ അപേക്ഷകള്‍ ട്രംപ് ഭരണകൂടം കൂടുതലായി നിഷേധിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു

Top