ചാട്ടം പിഴച്ചു; ജിംനാസ്റ്റിന്റെ ഇരുകാലുകളും ഒടിഞ്ഞുതൂങ്ങി

ന്യൂയോര്‍ക്ക്: കായിക ലോകത്തെ ഏറ്റവും അപകടം പിടിച്ച ഇനമാണ് ജിംനാസ്റ്റിക്‌സ്. തെല്ലൊന്ന് പിഴച്ചാല്‍ സംഭവിക്കുന്ന പരിക്ക് കരിയര്‍ തന്നെ ഇല്ലാതാക്കും. ഇത്തരത്തിലുള്ള ഒന്നാണ് ഏതാനും ദിവസം മുന്‍പ് സാം സെറിയോ എന്ന അമേരിക്കന്‍ ജിംനാസ്റ്റിന് സംഭവിച്ചത്.
https://www.youtube.com/watch?v=CR3oqr1yx38
‘ഹാന്‍ഡ്‌സ്പ്രിങ് ഡബിള്‍ ഫ്രണ്ട് ഫ്‌ലിപ്പ്’ എന്ന ഇനം പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് സാമിന് മാരകമായ പരിക്കേല്‍ക്കുന്നത്. ഹാന്‍ഡ്‌സ്പ്രിങ് ഡബിള്‍ ഫ്രണ്ട് ഫ്‌ളിപ്പ് ചെയ്ത സാമിന്റെ ലാന്‍ഡിങ് പിഴച്ചു. ഇതോടെ താരത്തിന്റെ രണ്ടു കാലുകളും ഒടിഞ്ഞു തൂങ്ങുകയും കാല്‍മുട്ടിന്റെ സ്ഥാനം തെറ്റുകയും ചെയ്തു.വേദനകൊണ്ട് പുളഞ്ഞ് എഴുന്നേല്‍ക്കാനാവാതെ നില്‍ക്കുകയായിരുന്ന സാമിനടുത്തേക്ക് മെഡിക്കല്‍ സംഘവും പരിശീലകരും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.

സാമിനേറ്റ പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം.

Top