അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ ; ധനവിനിയോഗ ബില്‍ പാസ്സായില്ല

trump

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. രണ്ട് വർഷത്തേക്കുള്ള ധനവിനിയോഗ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധി നേരിടാൻ പോകുകയാണ്.

മൂന്നാഴ്​ചക്കിടെ ഇത്​ രണ്ടാം തവണയാണ്​ യു.എസ്​ സര്‍ക്കാര്‍ പ്രതിസന്ധിയിലാവുന്നത്​​. ബില്ലിനെതിരെ റിപ്പബ്ലിക് സെനറ്ററായ പോള്‍ രംഗത്തെത്തിയതാണ്​ പുതിയ പ്രതിസന്ധിക്ക്​ കാരണം.

ജനുവരിയിൽ ബിൽ അവതരിപ്പിച്ചിരുന്നെങ്കിലും പാസ്സാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനാൽ ട്രംപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം മൂന്ന്​ ദിവ​സത്തേക്ക്​ തടസപ്പെട്ടിരുന്നു. ഇപ്പോഴും സമാനമായ പ്രതിസന്ധിയാണ്​ ഉടലെടുത്തിരിക്കുന്നത്​.

ധനവിനിയോഗ ബില്ലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും, ബില്‍ സംബന്ധിച്ച്‌​ ചര്‍ച്ച വേണമെന്നുമായിരുന്നു സെനറ്റര്‍ പോളിന്റെ ആവശ്യം. 300 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നതിനുള്ള ധനവിനിയോഗ ബില്ലാണ്​ യു.എസ്​ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്​​.

Top