ഏത് ആക്രമണത്തെയും നേരിടാൻ സജ്ജമാണ് ; റഷ്യൻ വെല്ലുവിളിക്ക് മറുപടിയുമായി അമേരിക്ക

Russia-PUTIN

വാഷിംഗ്ടണ്‍: രാജ്യത്തിന് നേരെ നടത്തുന്ന ഏത് ആക്രമണത്തെയും നേരിടാൻ ഞങ്ങൾ പൂര്‍ണസജ്ജരാണെന്ന് അമേരിക്ക. ലോകത്തെവിടെയും എത്തുന്ന മിസൈല്‍ വികസിപ്പിച്ചെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നടത്തിയ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പെന്റഗണ്‍ വക്താവ് ഡാനാ വൈറ്റിന്റെ മറുപടി.

റഷ്യ നടത്തിയ ഈ പ്രസ്താവനയിൽ ഞങ്ങൾ ഭയക്കില്ല . രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും ആശ്വസിക്കാമെന്നും ഏത് തരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ അമേരിക്ക സജ്ജമാണെന്നും ഡാനാ വൈറ്റ് പറഞ്ഞു.

ലോകത്തിന്റെ ഏത് ഭാഗത്തും എത്താന്‍ ശേഷിയുള്ള ശബ്ദാതിവേഗ മിസൈലല്‍ റഷ്യ വികസിപ്പിച്ചെന്നായിരുന്നു പുടിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യൂറോപ്പിലും ഏഷ്യയിലുമുള്ള അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ ക്രൂസ് മിസൈലിനെ തടയാനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top