US: Father sentenced to 1,503 years in prison in daughter’s rape

കാലിഫോര്‍ണിയ: കൗമാരക്കാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് 1503 വര്‍ഷം തടവ്. കാലിഫോര്‍ണിയയിലെ ഫ്രന്‍സോ സ്വദേശിയായ 41കാരനെയാണ് കോടതി കഠിനതടവിനു ശിക്ഷിച്ചത്.

ഫ്രന്‍സോ സുപ്പീരിയര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ തടവുശിക്ഷയാണിത്.

കഴിഞ്ഞ നാലു വര്‍ഷക്കാലമായി (2009 മുതല്‍ 2013 ) ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഇതിനും മുമ്പും പെണ്‍കുട്ടിക്കു നേരെ പീഡനശ്രമമുണ്ടായിരുന്നതായും ഇതില്‍നിന്നു സംരക്ഷിക്കേണ്ട പിതാവുതന്നെ പെണ്‍കുട്ടിയെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റിയെന്നും ഇങ്ങനെയുള്ള പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാള്‍ ഇനി വെളിച്ചം കാണരുതെന്നും കോടതി അറിയിച്ചു.

പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്താകുമെന്നതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല

Top