ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഒമാന്റെ പങ്കാളിത്തത്തെ അഭിനന്ദിച്ച് അമേരിക്ക

വാഷിങ്ടണ്‍ : പശ്ചിമേഷ്യയിലും ആഗോളതലത്തില്‍ പൊതുവെയുമുള്ള ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ ഒമാന്‍ തങ്ങളുടെ പ്രധാന പങ്കാളിയാണെന്ന് അമേരിക്ക.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഒമാന്‍ തുടര്‍ച്ചയായി നടത്തിവരുന്ന ശ്രമങ്ങളെ റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശം വരുന്നത്.

കഴിഞ്ഞ വര്‍ഷം ഭീകരതയുമായി ബന്ധപ്പെട്ട യാതൊരു സംഭവങ്ങളും ഒമാനില്‍ ഉണ്ടായില്ല. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്തിന്റെ നായകത്വത്തില്‍ ഒമാന്‍ കൈവരിച്ച സുരക്ഷയുടെയും ഭദ്രതയുടെയും തെളിവാണ് ഇത്.

പ്രാദേശിക-അന്തരാഷ്ട്രീയ തലങ്ങളിലുള്ള ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലെ സഹകരണം ഒമാന്‍ തുടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ ഒമാന്‍ ഔദ്യോഗികമായി ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തു. ഒമാനെ ഭീകരതയുടെ ഭീഷണിയില്‍ നിന്ന് സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top