ഇ​സ്ര​യേ​ലി​ലെ അമേരിക്കന്‍ എംബസി ജ​റു​സ​ലേ​മി​ലേ​ക്ക് നീ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്ന് ട്രം​പ് പിന്മാറി

വാ​ഷിം​ഗ്ട​ണ്‍: ഇ​സ്ര​യേ​ലി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി ടെ​ൽ അ​വീ​വിൽ നി​ന്നും ജ​റു​സ​ലേ​മി​ലേ​ക്ക് നീ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ത്കാ​ലം പിന്മാറി.

ടെ​ൽ അ​വീവിൽ നി​ന്ന് എം​ബ​സി മാ​റ്റാ​നു​ള്ള ന​ട​പ​ടി ആ​റു മാ​സ​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള രേ​ഖ​യി​ൽ ട്രം​പ് ഒ​പ്പി​ട്ടു. നടപടി ഇ​സ്ര​യേ​ൽ-​പാ​ല​സ്തീ​ൻ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നീ​ക്കമെന്ന് വൈ​റ്റ്ഹൗ​സ് പ്ര​സ്താ​വ​ന കു​റി​പ്പി​ൽ അ​റി​യി​ച്ചു. എന്നാല്‍ ഇ​സ്ര​യേ​ലി​നു​ള്ള ശ​ക്ത​മാ​യ പി​ന്തു​ണ പ്ര​സി​ഡ​ന്‍റ് ട്രം​പ് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നു ആ​രും ക​രു​തേ​ണ്ട​തി​ല്ലെ​ന്നും വൈറ്റ്ഹൗസ് പറഞ്ഞു.

ഇ​സ്ര​യേ​ൽ-​പാ​ല​സ്തീ​ൻ സ​മാ​ധാ​ന​ശ്ര​മ​ങ്ങൾക്ക് കരുത്തേകാനാണ് ട്രംപിന്‍റെ തീരുമാനമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ജ​റു​സ​ലേ​മി​ലേ​ക്ക് യു​എ​സ് എം​ബ​സി മാ​റ്റാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​യാ​ൽ പ​ശ്ചി​മേ​ഷ്യ​ൻ, അ​റ​ബ് മേ​ഖ​ല​ക​ളി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​മേ​രി​ക്ക​ൻ ബ​ന്ധ​ത്തി​ലും വ​ലി​യ വി​ള്ള​ൽ ഉ​ണ്ടാ​കും.

ഒബാമ ഭരണകൂടം ഇസ്രയേല്‍ കുടിയേറ്റത്തിനെതിരായ യുഎന്‍ പ്രമേയം അനുകൂലിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് പ്രചരണം മുതല്‍ ട്രംപ് സ്വീകരിച്ചുവന്നത്. എംബസി തര്‍ക്ക മേഖലയായ കിഴക്കന്‍ ജറുസലേമിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങള്‍ നടന്നാല്‍ സമാധനശ്രമങ്ങളെ തകിടം മറിക്കുമെന്ന് ഫലസ്തീന്‍ പ്രസഡന്റ് മെഹമ്മൂദ് അബ്ബാസ് പ്രതികരിച്ചിരുന്നു.

Top