മെയ് മാസത്തില്‍ ജറുസലേമില്‍ തങ്ങള്‍ എംബസി തുറക്കുമെന്ന് യുഎസ് അധികൃതര്‍

വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന ദിനത്തില്‍ ജറുസലേമില്‍ തങ്ങള്‍ നയതന്ത്രകാര്യാലയം തുറക്കുമെന്ന് യുഎസ്.ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മെയ് മാസം മധ്യത്തോടെയായിരിക്കും എംബസി മാറ്റിസ്ഥാപിക്കുക.

വെള്ളിയാഴ്ച യുഎസ് കോണ്‍ഗ്രസ് ഇതിന് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തര്‍ക്കഭൂമിയായ ജറുസലേമില്‍ മറ്റൊരു രാജ്യത്തിനും നയതന്ത്ര-സ്ഥാനപതികാര്യാലയങ്ങളില്ല. നേരത്തെ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് അറിയിച്ചിരുന്നത് എംബസി 2019 ല്‍ ആരംഭിക്കുമെന്നായിരുന്നു.

കലുഷിതമായ പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകിയാണ് ട്രംപ് ഭരണകൂടം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരിക്കുന്നത്. നിരവധി അറബ് രാജ്യങ്ങള്‍ യുഎസിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Top