യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രചരണത്തിന് തുടക്കമിട്ട് എലിസബത്ത് വാരന്‍

വാഷിങ്ടണ്‍ ഡിസി: 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് സെനറ്റര്‍ എലിസബത്ത് വാരന്‍.

സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്നതാണ് വാരന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് കൂടാതെ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളും വാരന്‍ നടത്തിയിട്ടുണ്ട്. 1980കളില്‍ പുറത്തിറങ്ങിയ 9 ടു 5 എന്ന ചിത്രത്തിലെ ഗാനവുമായാണ് അവര്‍ വേദിയിലെത്തിയത്.

നമ്മുടെ ജീവിതങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും എന്നാല്‍, ട്രംപിനെ കടന്നാക്രമിക്കാന്‍ താന്‍ മുതിരുന്നില്ലെന്നും വാരന്‍ പറഞ്ഞു. പക്ഷേ യു.എസിലെ വന്‍കിട വ്യവസായികള്‍ക്കെതിരെ വാരന്‍ സംസാരിച്ചു. ഇപ്പോള്‍ വൈറ്റ് ഹൗസിലിരിക്കുന്നയാള്‍ക്ക് എന്താണ് തകര്‍ന്നതെന്ന് ബോധ്യമില്ലെന്നും ഘടനാപരമായ മാറ്റം അമേരിക്കയില്‍ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും വാരന്‍ വ്യക്തമാക്കി.

Top