സൊമാലിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം, മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

നെയ്‌റോബി: സൊമാലിയയില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു അല്‍-ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു.

രാജ്യത്തിന്റെ തലസ്ഥാനമായ മൊഗാദിഷുവിന് 75 കിലോമീറ്റര്‍ അകലെയുള്ള ബെയ് മേഖലയില്‍ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സൈനിക വക്താവ് പറഞ്ഞു.

ആഗോള ഭീകരസംഘടനയായ അല്‍-ക്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് അല്‍-ഷബാബ്. കൂടുതല്‍ വിവരങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടില്ല.

സൊമാലിയന്‍ സര്‍ക്കാറിനെയും ആഫ്രിക്കന്‍ യൂണിയന്‍ ഫോഴ്സിനെയും സഹായിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ ആക്രമണം.

Top