യെമനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് അല്‍ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു

സന: യെമനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അല്‍ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു.

അഭ്യാന്‍ പ്രവിശ്യയിലെ മറാക്കിഷയിലാണ് സംഭവമുണ്ടായതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഭീകരര്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനു നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. വാഹനം പൂര്‍ണമായും കത്തിയമര്‍ന്നു.

അല്‍ക്വയ്ദയെ ലക്ഷ്യം വച്ച് യെമനില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇതുവരെ നിരവധി ഭീകരരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

Top